ടൈറ്റില്‍ കണ്ടാല്‍ ഒന്നു മനസ്സില്ലാക്കാം, രണ്ടു പേരും ഇന്ത്യയിലെ അറിയപ്പെടുന്ന രണ്ടു വ്യക്തിത്വങ്ങളാണ്.ഒന്നുകൂടി ആലോചിച്ചാല്‍ രണ്ടു പേരും ഇസ്ലാം മത വിശ്വാസികളാണ്.ഇവര്‍ക്ക് രണ്ടു പേര്‍ക്കും മറ്റൊരു സമാനതയും ഉണ്ട്.രണ്ടു പേരും ഈയിടെ അമേരിക്കകാരന്റെ പരിശോധനയ്ക്ക് വിധേയരായി.
ഇന്ത്യയുടെ അഭിമാനമായ Dr APJ അബ്ദുല്‍ കലാമിനെ ഡല്‍ഹി എയര്‍പോര്‍ട്ടില്‍ വച്ചു കോണ്ടിനെന്റല് ഐര്ലിന്സിന്റെ ഉദ്യോഗസ്ഥര്‍ ദേഹപരിശോധനയ്ക്ക് വിധേയമാക്കി. ഷാരൂകിന്റെ കാര്യത്തില്‍ സംഭവിച്ചത് മറ്റൊന്നാണ്.അമേര്ക്കയില് പ്രവാസികളുടെ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ പോയ ഷാരുക്കിനെയാണ് അമേരിക്കകാരന് പരിശോധിച്ചത്. കലാമിന്റെ കാര്യം നാട്ടുകാര്‍ അറിയുന്നത് രണ്ടു മാസം കഴിഞ്ഞാണ്.അക്കാര്യം എങ്ങനെ പുറം ലോകം അറിഞ്ഞെന്നു നിശ്ചയമില്ല.ഏതായാലും രാജ്യസഭയില്‍ അത് ചൂടേറിയ ചര്‍ച്ചയ്ക് തന്നെ വഴി വെച്ചു.ഇക്കാര്യം പുറം ലോകം അറിയരുതെന്ന് കലാം വിചാരിച്ചപ്പോള്‍ ഷാരുക്കിന്റെ ചിന്ത പോയത് വേറെ വഴിക്കാണ്.സംഭവം നടന്നു രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഷാരൂക് മാധ്യമ സുഹൃത്തുക്കളെ വിളിച്ചു കുരയ്ക്കാന്‍ തുടങ്ങി.ഇന്ത്യയില്‍ ചാനെലുകള്‍ അത് ആഘോഷമാക്കി.കുരച്ച ഷാരൂക് പക്ഷെ കടിച്ചില്ല.തന്നെ ദേഹപരിശോധനയ്ക്ക് വിധേയനാക്കിയതിനു ഷാരുക് കണ്ട കാരണം താനൊരു ഏഷ്യന്‍ ആണെന്നതാണ്.മുസ്ലിം പേരുകള്‍ ആണ് അമേരിക്ക പരിശോധിക്കുന്നതെന്ന വസ്തുത കൊച്ചു കുട്ടികള്‍ക്ക് വരെ അറിയാവുന്ന സ്ഥിതിക്ക് ഷാരൂക്കിനു അതരിയാഞ്ഞിട്ടല്ല മരിച്ചു ധൈര്യം ഇല്ലാഞ്ഞിട്ടാണ് പറയാതിരുന്നത്.നമ്മുടെ മമ്മൂട്ടിയെയും ഇവര്‍ പരിശോധിച്ച കാര്യം നമുക്കറിയാം. ഇന്ത്യയിലെ ഒരു ഫിലിം സ്റ്റാര്‍ എന്നതില്‍ കവിഞ്ഞു ഷാരൂക്കിനു അമേരിക്കയില്‍ യാതൊരു ഐഡന്റിറ്റിയും ഇല്ലാ. അമേരിക്കയുടെ സുരക്ഷ അവരുടെ ആഭ്യന്തര കാര്യമാണ്.ഷാരൂക്കിനു പരിശോധന സഹിക്കാന്‍ പറ്റുന്നില്ലെങ്കില്‍ ദയവു ചെയ്തു അമേരിക്കയില്‍ പോകരുത്.അല്ലാതെ കുരച്ചു വെപ്രാളപ്പെടുകയല്ല വേണ്ടത്..ബോളിവുടിന്റെ അഭിമാനമായ ഷാരൂക് നീ ഞങ്ങള്‍ക്ക് അപമാനം വരുത്തി വെച്ചു.
കലാം പരിശോധനയ്ക് വിധേയനായത് ഭാരതത്തിന്റെ തലസ്ഥാന നഗരിയായ ഡല്‍ഹിയില്‍ വെച്ചാണ്.ഇന്ത്യയുടെ മുന്‍ രാഷ്ട്രത്തലവന് സ്വന്തം രാജ്യത്തിന്റെ തലസ്ഥാനത്ത് വെച്ചു അമേരിക്കക്കാരാല്‍ പരിശോധിക്കപ്പെടുന്നു.ലോകത്തില്‍ വേറൊരു രാജ്യത്തിനും ഇങ്ങനൊരു ദുര്‍ഗ്ഗതി വരാതിരിക്കട്ടെ.'മുസ്ലിം' എന്ന പേരിന്റെ മാത്രം അടിസ്ഥാനത്തില്‍ മുതലെടുപ്പ് നടത്താന്‍ തക്കം പാര്‍ത്തിരിക്കുന്നവരുടെ ചെവിയിലേക്ക് കലാം തനിക്ക് നേരിട്ട അപമാനം ഓതി കൊടുത്തില്ല.എങ്ങനെ കലാം വലിയവനാകാതിരിക്കും.കലാം അങ്ങ് നമ്മുടെ അഭിമാനമാകുന്നു.
മുന്‍ രാഷ്ട്രപതിക്ക് വരെ അമേരിക്കയെ പേടിക്കേണ്ട അവസ്ഥയാണ് എന്റെ രാജ്യത്തിന് എന്ന് പറയേണ്ടി വരുന്നതില്‍ ഞാന്‍ ലജ്ജിക്കുന്നു.
Wednesday, September 16, 2009
Subscribe to:
Posts (Atom)